കാസർകോട്: സ്വിഫ്റ്റ്കാറിൽ കടത്തിയ 34. 31ഗ്രാം എം.ഡി.എം.എയുമായിരണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9 മണിയോടെ മുട്ടത്തൊടി സിറ്റിസൺ നഗറിൽ നിർത്തിയിട്ട കാറിൽ നിന്നുമാണ് പൊലീസ് മയക്ക് മരുന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തതത്. സന്തോഷ് നഗർ കുഞ്ചിക്കാനം സ്വദേശി മുഹമ്മദ് അൻഷീദ് 26, ചെങ്കളയിലെ മുഹമ്മദ് അബൂബക്കർ 23 എന്നിവരാണ് അറസ്റ്റിലായത്. വിദ്യാനഗർ ഇൻസ്പെക്ടർ പി. സഫ്വാൻ , പൊലീസുകാരായ സി. നിധീഷ്, ബിജു, ജില്ലാ പൊലീസ് മേധാവിയുടെഡാൻസാഫ് അംഗങ്ങളായ
നിജിന് കുമാർ ,രജീഷ് കാട്ടാമ്പള്ളി
റിതേഷ്,അനീഷ് ,ഭക്ത ഷൈവൽ
സുരേഷ് ,ജയേഷ് ,രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
0 Comments