കാസർകോട്:സഹോദരിയുടെ വീട്ടിലേക്ക് നടന്ന് പോകവെ കല്ല് വെട്ട് കുഴിയിൽ വീണ് തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു. ഇന്നലെ ഉച്ചക്ക് വീണ് പരിക്കേറ്റ യുവാവ് സഹോദരൻ്റെ വീട്ടിൽ വച്ച് ഇന്ന് മരിക്കുകയായിരുന്നു. വോർക്കാടി ഗുവേദപടപ്പിലാണ് അപകടം. കർണാടക സ്വദേശി കോടപ്പദവ് അപ്പണ്ണനായക്കിൻ്റെ മകൻ ബാലകൃഷ്ണനായക്ക് 47 ആണ് മരിച്ചത്. ഗുവേദപടപ്പിലെ സഹോദരി സുശീലയുടെ വീട്ടിലേക്ക് വരവെയാണ് കല്ല് വെട്ട് കുഴിയിൽ വീണത്. തുടർന്ന് മൂത്ത സഹോദരനായ കൊടപ്പദവിലെ ഈശ്വരനായിക്കിൻ്റെ വീട്ടിൽ ചികിൽസയിൽ കഴിയവെയാണ് അപകടം. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments