Ticker

6/recent/ticker-posts

കാറിൽ നിന്നും 38 ഗ്രാം എം.ഡി.എം.എയും ഒന്നര ലക്ഷത്തിലേറെ രൂപയും പിടിച്ചു, രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാറിൽ നിന്നും പൊലീസ് 38.23 ഗ്രാം എം.ഡി.എം.എയും ഒന്നര ലക്ഷത്തിലേറെ രൂപയും പിടിച്ചു.
 രണ്ട് പേരെ അറസ്റ്റ് ചെയ്തു. 162500 രൂപയും സ്വിഫ്റ്റ് കാറും മയക്ക് മരുന്നും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11.35 ന് മംഗൽ പാടി ഗവ. താലൂക്ക് ആശുപതിക്ക് സമീപം സർവീസ് റോഡിൽ നിന്നും മഞ്ചേശ്വരം പൊലീസാണ് രഹസ്യ വിവരത്തിൽ പ്രതികളെ പിടികൂടിയത്. പച്ചം പള്ളം സഫ നഗറിലെ ഇബ്രാഹീം സുഹൈൽ23, ബന്തിയോട് കുലക്ക് റോഡിലെ മുഹമ്മദ് അനസുദീൻ 20 എന്നിവരാണ് അറസ്റ്റിലായത്.
Reactions

Post a Comment

0 Comments