Ticker

6/recent/ticker-posts

മണൽ കടത്ത് പൊലീസിന് ഒറ്റിയതായി ആരോപിച്ച് യുവാവിനെ വധിക്കാൻ ശ്രമം മൂന്ന് പേർക്കെതിരെ കേസ്

കാസർകോട്:മണൽ കടത്ത് പൊലീസിന് ഒറ്റിയതായി ആരോപിച്ച് യുവാവിനെ വീട്ടിൽ കയറി കഴുത്ത് ഞെരിച്ച് വധിക്കാൻ ശ്രമം . പരാതിയിൽ
മൂന്ന് പേർക്കെതിരെ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രി 9 ന് മൊഗ്രാലിലാണ് സംഭവം. ലീഗ് ഓഫീസിന് സമീപത്തെ അബ്ദുൾ അർഷാദിന് 35 നേരെയാണ് ആക്രമണം. സംഭവത്തിൽ ഗഫൂർ, തൻസീഫ്, സനദ് എന്നിവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. അനധികൃതമായി പുഴ മണൽ കടത്തുന്നത് പൊലീസിനെ അറിയിച്ചെന്ന് പറഞ്ഞ് തടഞ്ഞു നിർത്തി നെഞ്ചിൽ ഇടിക്കുകയും കഴുത്തിൽ കുത്തി പിടിച്ച് ഞെരിച്ചു. മാതാവ് നിലവിളിച്ചതിനാലാണ് രക്ഷപ്പെട്ടതെന്ന് പരാതിയിൽ പറഞ്ഞു,
Reactions

Post a Comment

0 Comments