Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ അത്തിക്കോത്ത് വാർഡിൽ എതിർ സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ച ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ചു, 4 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ
കാഞ്ഞങ്ങാട് നഗരസഭ അത്തിക്കോത്ത് വാർഡിൽ എതിർ സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ചതിന് ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ചു. സംഭവവുമായി ബന്ധപെട്ട്
 4 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കല്യാൺ റോഡ് മൈക്കാനം എം. ഗിരീഷിൻ്റെ 46 പരാതിയിൽ അശോകൻ, സനത്ത്, കണ്ണൻ, മനോജ് എന്നിവർക്കെതിരെയാണ് കേസ്. മൈക്കാനംകൊറഗജ അമ്പലം റോഡിൽ വച്ച് കഴിഞ്ഞ ദിവസം
 തലക്കും മുഖത്തും അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. ബി.ജെ പി പ്രവർത്തകനായ പരാതിക്കാരനും മറ്റും വോട്ട് എതിർ സ്ഥാനാർത്ഥിക്ക് മറിച്ച് കൊടുത്തതിലുള്ള വിരോധത്തിൽ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച ഗിരീഷ് പൊലീസിന് മൊഴി നൽകി. ബി.ജെ.പിയുടെ വാർഡായിരുന്ന അത്തിക്കോത്ത് ഇക്കഴിഞ്ഞതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായിരുന്നു വിജയിച്ചത്.
Reactions

Post a Comment

0 Comments