Ticker

6/recent/ticker-posts

വീട്ടമ്മ മുറിയിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കാഞ്ഞങ്ങാട് : വീട്ടമ്മയെ വീട്ടിലെ മുറിയിൽമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിലെത്തിയപോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കു
കയായിരുന്നു.
 മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപത്തെ ധനലക്ഷ്മി നമ്പ്യാർ 68 ആണ് മരിച്ചത്. നേരത്തെ കാട്ട് കുളങ്ങരയിലായിരുന്നു താമസം. ഭർത്താവിൻെറ മരണശേഷം
 മൂന്ന് വർഷം മുൻപ് ആശ്രമത്തിനടുത്തേക്ക് താമസം മാറി. ഇവിടെ തനിച്ചായിരുന്നു താമസം. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ എങ്കിലും പഴക്കം കാണുമെന്നാണ് കരുതുന്നത്.
Reactions

Post a Comment

0 Comments