Ticker

6/recent/ticker-posts

യുവാവിന് കാറിനുള്ളിൽ ക്രൂര മർദ്ദനം, 4 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :യുവാവിനെ കാറിനുള്ളിൽ ക്രൂര മർദ്ദനത്തിനിരയാക്കി. കാറിൽ കടത്തിക്കൊണ്ട് പോയായിരുന്നു ആക്രമണം. വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ അഞ്ച് മണിക്കൂറിന് ശേഷം സംഘം യുവാവിനെ
ഉപേക്ഷിച്ച് രക്ഷപെട്ടു. സംഭവവുമായി ബന്ധപ്പെട്ട്
4 പേർക്കെതിരെ പൊലീസ് കേസെടുത്തു. മാങ്ങാട് സ്വദേശി എം. അഹമ്മദ് യൂസഫിനെ 24 യാണ് കാറിൽ കടത്തിക്കൊണ്ട് പോയി ആക്രമിച്ചത്. ചൂരി സ്വദേശി ലാസിം ദായിൻ, മറ്റ് മൂന്ന് പേർക്കെതിരെയുമാണ് കേസ്. ചോയിച്ചിങ്കാലിൽ നിന്നും ഇന്നലെ വൈകീട്ട് 3 ന് സ്വിഫ്ററ്
കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു. തടങ്കലിൽ പാർപ്പിച്ച ശേഷം വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ട് പോയി ചൂരിയിൽ ഗ്രൗണ്ടിൽ വച്ച് ബാറ്റ് കൊണ്ടും മറ്റും ആക്രമിച്ചു. വീണ്ടും കാറിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി അടുക്കത്ത് ബയലിൽ വച്ച് നാലാം മറ്റൊരു പ്രതിയെ കയറ്റി കുമ്പള ഭാഗത്തേക്ക് കൊണ്ട് പോയി മർദിച്ചു. രാത്രി 8.30 മണിയോടെ മേൽപ്പറമ്പയിൽ ഇറക്കിവിട്ടു. പ്രതിക്ക് കൊടുക്കാനുള്ള പണം തിരിച്ചു നൽകാത്ത വൈരാഗ്യത്തിന് കാറിൽ കൊണ്ട് പോയി ആക്രമിക്കുകയായിരുന്നുവെന്ന് കാസർകോട് ആശുപത്രിയിൽ ചികിൽസയിലുള്ള യുവാവ് പറഞ്ഞു.
Reactions

Post a Comment

0 Comments