Ticker

6/recent/ticker-posts

ബസ് കയറാൻ റോഡ് മുറിച്ചു കടന്ന ഏഴ് വയസുകാരൻ കാറിടിച്ച് മരിച്ചു

കാസർകോട്:ബസ് കയറാൻ റോഡ് മുറിച്ചു കടന്ന ഏഴ് വയസുകാരൻ കാറിടിച്ച് മരിച്ചു. ഇന്ന് ഉച്ചക്ക് 1140 മണിയോടെ ബേള കൊല്ലംകാനയിലാണ്  അപകടമുണ്ടായത്. ബേള എവിഞ്ചയിലെ എ. ഇ. സിദ്ദീഖിൻ്റെ മകൻ അഹമ്മദ് ഷാക്കിർ ആണ് മരിച്ചത്. മാന്യ - വിദ്യാനഗർ റോഡിൽ ശ്രീനിലയ ബസ് സ്റ്റോപ്പിന് മുന്നിലാണ് അപകടം.വിദ്യാനഗർഭാഗത്ത് നിന്നും മാന്യ ഭാഗത്തേക്ക് ഓടിച്ചു വന്ന കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൾക്ക് ഒപ്പം കാസർകോട്ടേക്ക് വരികയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments