Ticker

6/recent/ticker-posts

പെൺകുട്ടിക്ക് മുന്നിൽ യുവതിയുമായി അനാശാസ്യത്തിലേർപ്പെട്ട 50 കാരനും അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മുന്നിൽ യുവതിയുമായി അനാശാസ്യത്തിലേർപ്പെട്ട 50 കാരനും അറസ്റ്റിൽ. പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ യുവതിയുമായി അനാശാസ്യത്തിലേർപ്പെട്ട 50 വയസുകാരനെയാണ് പോക്സോ വകുപ്പ് പ്രകാരം കാസർകോട് വനിത സെൽ എസ്.ഐ കെ. അജിതയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 43 കാരിയും 50കാരനും കുട്ടിയുടെ മുന്നിൽ വച്ച് അനാശാസ്യത്തിലേർപെട്ടതിനാണ് അറസ്റ്റ്. 13 കാരിയെ ഹോസ്റ്റലിൽ പീഡിപ്പിച്ച പാചകക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 കാരന് പ്രതിയായ പോക്സോ കേസിലും യുവതിയെ പ്രതി ചേർത്തു. രണ്ട് പേരും റിമാൻഡിലാണ്.
Reactions

Post a Comment

0 Comments