കാഞ്ഞങ്ങാട്: രണ്ട് വീടുകൾ കുത്തി തുറന്ന് 15 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണാഭരണങ്ങളും പണവും കവർന്ന കേസുകളിൽ രണ്ട് പ്രതികളെബേക്കൽ ഡിവൈ.എസ്.പി എം. പി. ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.പിടിയിലായവരിൽ ഒരു പ്രതിക്കെതിരെ 70 കവർച്ച കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.പെരിയയില കുമ്പളയിലും സമാന രീതിയിൽ വീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ലക്ഷം രൂപയും കവർന്ന കേസുകളിലെ കുപ്രസിദ്ധ കവർച്ചക്കാരനടക്കം രണ്ട് പ്രതികളെയാണ് പിടികൂടിയത്.പാലക്കാട് നെന്മാറ അയിരൂരിലെ ജലീൽ എന്ന ഷട്ടർ ജലീൽ 36,മാന്യ ആലമ്പാടി മുണ്ടോളിലെ അബ്ദുല്ലത്തീഫ് 40 എന്നിവരെയാണ് ബേഡകത്ത് നിന്നും അറസ്റ്റ് ചെയ്തത്.ചെർക്കളം ബേർക്കയിൽ വച്ച് പൊലീസ് സംഘത്തെ കണ്ട് ഓട്ടോയിൽ രക്ഷപ്പെടുന്നതിനിടെ പിന്തുടർന്നാണ് പിടികൂടിയത്.പെരിയ നാലേക്രയിലെ ഓട്ടോ ഡ്രൈവർ ഗോപാലകൃഷ്ണന്റെ വീട് കുത്തി തുറന്ന് ആറരപ്പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്ന കേസ്,കുമ്പള കളത്തൂർ ഹൗസിലെ യൂസഫിന്റെ വീട് കുത്തിത്തുറന്ന് ഒൻപത് പവൻ സ്വർണാഭരണവും ഒരുലക്ഷം രൂപയും കവർന്ന കേസ് എന്നിവയിലാണ് അറസ്റ്റ് ചെയ്തത്.പെരിയയിൽ ഫെബ്രുവരി ആറിനും കുമ്പളയിൽ 14 നുമാണ് കവർച്ച നടന്നത്. ഗോപാലകൃഷ്ണനും കുടുംബവും ക്ഷേത്രത്തിൽ പോയ സമയത്തും യൂസഫും കുടുംബവും ആശുപത്രിയിൽ പോയ സമത്തും വൈകുന്നേരമാണ് കവർച്ച നടന്നത്. കവർന്ന ആഭരണങ്ങൾ വിൽപ്പന നടത്തിയതായി പ്രതികൾ പറഞ്ഞു. ഇത് കണ്ടെത്താൻ അന്വേഷണം നടക്കുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി ജലീലിൻെറ പേരിൽ 70 ഓളം കവർച്ച കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൂട്ട് പ്രതിക്കെതിരെ രണ്ട് കേസുകൾ ഉണ്ട്. ഡി.വൈ.എസ്.പിക്ക് പുറമെ എസ്. ഐ മാരായ ടി. അഖിൽ,അഖിൽ സെബാസ്റ്റ്യൻ,എ. എസ് ഐ പ്രസാദ് പുല്ലൂർ,സീനിയർ സിവിൽ പൊലീസ് ഓഫീസർ പി. പി. ബൈജു,സിവിൽ പാെലീസ് ഓഫീസർ ആരിഫ് ആരിക്കാടി എന്നിവരും പാെലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതയിൽ ഹാജരാക്കും.
0 Comments