Ticker

6/recent/ticker-posts

അമ്പലത്തിൻ്റെ വരാന്തയിൽ നിന്നും ഭണ്ഡാരം കവർന്ന പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ

കാഞ്ഞങ്ങാട് :അമ്പലത്തിൻ്റെ വരാന്തയിൽ നിന്നും ഭണ്ഡാരം കവർന്ന പ്രതിയെ പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. ബേക്കൽ ഡി.വൈ. എസ്. പി എം . പി . ആസാദിൻ്റെ നിർദ്ദേശപ്രകാരം നടന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്ററ് ചെയ്തത്.
ഉദുമനാലാം വാതുക്കലിലെ സജിത്ത് 40 ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് കവർച്ച നടന്ന വിവരം അമ്പലത്തിൻ്റെ ഭാരവാഹികൾ അറിയുന്നത്. ഉദുമ കൊങ്കിണി വളപ്പിൽ അമ്പലത്തിൻ്റെ ഭണ്ഡാരമാണ് പ്രതി കവർന്നത്. 
കെ രാഘവൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments