Ticker

6/recent/ticker-posts

മോഷ്ടിച്ച പണം ഉപയോഗിച്ച് മദ്യപിച്ചു, പിന്നെ എല്ലാം വിളിച്ചു പറഞ്ഞു പിന്നാലെ പിടി വീണു കൂട്ട് പ്രതിയെ തിരയുന്നു

കാഞ്ഞങ്ങാട് : അമ്പലത്തിൻ്റെ ഭണ്ഡാരംമോഷ്ടിച്ച് ലഭിച്ച പണം ഉപയോഗിച്ച് മദ്യപിച്ചു. മദ്യപിച്ചതിന് പിന്നാലെ എല്ലാം വിളിച്ചു പറഞ്ഞു.
പിന്നാലെ മോഷ്ടാവിന് മേൽ പൊലീസി
ൻ്റെ പിടി വീണു.
മോഷണത്തിൽ പങ്കാളിയായ കുപ്രസിദ്ധനായകൂട്ട് പ്രതിയെ തിരയുകയാണ് പൊലീസ്.അമ്പലത്തിൻ്റെ വരാന്തയിൽ നിന്നും ഭണ്ഡാരം കവർന്ന പ്രതിയെ പൊലീസിന് കേസെടുത്ത്
 മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യാനും സാധിച്ചു. ബേക്കൽ ഡി.വൈ. എസ്. പി എം . പി . ആസാദിൻ്റെ നിർദ്ദേശപ്രകാരം നടന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്ററ് ചെയ്തത്. ഉദുമനാലാം വാതുക്കലിലെ സജിത്ത് 40 ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് കവർച്ച നടന്ന വിവരം അമ്പലത്തിൻ്റെ ഭാരവാഹികൾ അറിയുന്നത്. ഉദുമ കൊങ്കിണി വളപ്പിൽ അമ്പലത്തിൻ്റെ ഭണ്ഡാരമാണ് പ്രതി കവർന്നത്.  കെ രാഘവൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ബന്ധുവായ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ സജിത്ത് ഒരു മാസം മുൻപ് അറസ്റ്റിലായി റിമാൻഡിലായിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് ബളാലിലെ ഹരിഷ് പി നായരുമായി, സജിത്ത് ജയിലിൽ വച്ച് സൗഹൃദത്തിലായി. പിന്നീട് സജിത്ത് ജാമ്യത്തിലിറങ്ങി  തിരിച്ചെത്തി. കഴിഞ്ഞ ദിവസം ജയിലിൽ നിന്നും പുറത്തിറങ്ങിയ ഹരീഷ്, സജിത്തിനെ തേടി വീട്ടിലെത്തി. ഇരുവരും ഒത്ത് കൂടിയപ്പോൾ ആണ് മോഷണത്തിന് പദ്ധതി ഇട്ടതെന്ന് പൊലീസ് പറഞ്ഞു.
 ഭണ്ഡാരത്തിൽ നിന്നും ലഭിച്ചതിൽ 1000 രൂപ ഹരീഷ്,
 സജിത്തിന് നൽകി. ഈ പണം ഉപയോഗിച്ച് മദ്യപിക്കുകയും മോഷണക്കാര്യം വിളിച്ചു പറയുകയും ചെയ്തു. അപ്പോൾ മാത്രമാണ് മോഷണ വിവരം അമ്പലക മ്മറ്റിക്കാരും അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിലെ കൂട്ട് പ്രതി ഹരീഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മോഷണകാര്യം താൻ നേരിട്ട് പറഞ്ഞതല്ലെ , തന്നെ കേസിൽ മാപ്പ് സാക്ഷി ആക്കണമെന്നാണ്
  സജിത്ത്
 പൊലീസിനോട് പറഞ്ഞത്.
Reactions

Post a Comment

0 Comments