Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ സ്വകാര്യ ബസ് ഉടമ ആക്രമിച്ചു

കാഞ്ഞങ്ങാട് : കെ എസ് ആർ ടി സി ബസ് ഡ്രൈവറെ ആക്രമിച്ചു. കാഞ്ഞങ്ങാട് ടൗണിൽ സ്വകാര്യ ബസ് ഉടമ ആക്രമിച്ചതായാണ് പരാതി.
ഡ്രൈവറെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് ബസ്
സർവ്വീസ് മുടങ്ങി യാത്രക്കാർ രാത്രി പെരുവഴിയിലുമായി.
ഇന്നലെ രാത്രി കാഞ്ഞങ്ങാട് ബസ്റ്റാൻഡി
ലാണ് സംഭവം  കാഞ്ഞങ്ങാട് നിന്നും രാത്രി പരപ്പ റൂട്ടിൽ  അവസാന സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ തായന്നൂർ എണ്ണപ്പാറ മുക്കുഴിയിലെ പീറ്ററിനെ55 ആക്രമിച്ചതായാണ് പരാതി. 
 ഡ്രൈവറെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ വച്ചും ബസ് ജീവനക്കാർക്കെതിരെ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. രാത്രി സ്ററാൻഡിൽ സ്വകാര്യ ബസ് നിർത്തിയിടുന്ന സ്ഥലത്ത്, കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ടെന്ന് പറഞ്ഞ് ആക്രമിച്ചതായാണ് പരാതി.
Reactions

Post a Comment

0 Comments