കാസർകോട്:ആശുപത്രി അധികൃതരുടെ പരാതിയിൽ മുൻ ആശുപത്രി മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. മാനേജർ ആയിരിക്കെ ഉപയോഗിക്കാൻ നൽകിയ വാഹനം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്. കുമ്പള ഡോക്ടേഴ്സ് ആശുപത്രിയുടെ മുൻ മാനേജർ താമരശ്ശേരി ഓമനശ്ശേരി പുത്തൂർ സ്വദേശി മിഥുനെ 42 തിരെയാണ് കേസ്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് സഹിറിൻ്റെ പരാതിയിൽ കുമ്പള പൊലീസാണ് കേസെടുത്തത്. 2025 ജുലൈ 15 മുതൽ മാനേജരായിരിക്കെ ജോലി ആവശ്യത്തിന് നൽകിയ വാഹനം ജോലിയിൽ നിന്നും ഒഴിവായിട്ടും മുൻ മാനേജർ തിരിച്ചു നൽകിയില്ലെന്ന പരാതിയിലാണ് കേസ്.
0 Comments