ഡോക്ടറുടെ മുറിയിൽ വനിത ഡോക്ടർക്ക്
ചൊറിച്ചിൽ ഉണ്ടാക്കുന്നതിനായി നായിക്കുരണ
പൊടി വിതറിയ കേസിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ച പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
സംഭവവുമായി ഇതേ ആശുപത്രിയിലെ
ലാബ്
ടെക്നീഷ്യയായ യുവതിയടക്കം രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതികളിൽ ഒരാൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഇതേ ആശുപത്രിയിലെ ഡോക്ടർ കാഞ്ഞങ്ങാട് കൃഷ്ണമന്ദിർറോഡിലെ ഡോക്ടർ ടി.കെ. ശർമ്മിന 37 യുടെ പരാതിയിൽ ഇതേ ആശുപത്രിയിലെ സ്റ്റാഫ്
ജയകൃഷ്ണൻ, അഞ്ജലി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ ജയകൃഷ്ണനാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അഞ്ജലി മുൻകൂർ ജാമ്യപേക്ഷ നൽകിയിട്ടില്ല.
ഒരു മാസം മുൻപാണ് സംഭവം.
മാവുങ്കാലിൽ പ്രവർത്തിച്ചു വരുന്ന ആശുപത്രിയിൽ ഡോക്ടറുടെ പരിശോധന മുറിയിലെ മേശക്ക് മുകളിലും കസേരയിലും മറ്റും മുൻ വിരോധം വച്ച് ചൊറിച്ചിൽ ഉണ്ടാക്കുന്ന പൊടി വിതറിയ തിൽ ഡോക്ടർക്ക് ശാരീരിക ബുദ്ധിമുട്ടും ഡ്യൂട്ടിക്ക് തടസവുമുണ്ടായെന്ന പരാതിയിലായിരുന്നു കേസ്. ഇത് മൂലം തനിക്ക് മരണം വരെ സംഭവിക്കാമായിരുന്നുവെന്നും ഡോക്ടർ പൊലീസിൽ മൊഴി നൽകിയിരുന്നു. അഡ്വ. മണികണoൻ വഴിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
0 Comments