Ticker

6/recent/ticker-posts

നിയമസഭ തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തമാക്കി

കാഞ്ഞങ്ങാട് :കാസർകോട് ജില്ലയിൽ സ്റ്റാറ്റിക് സർവലെൻസ് ടീം, ഫ്ലൈയിങ് സ്ക്വാഡ് വീഡിയോ സർവലെൻസ് ടീം എന്നിവ നിരീക്ഷണം ശക്തമാക്കി. ടീമുകളുടെ പ്രവർത്തനങ്ങൾ  വിലയിരുത്തുന്നതിന് തലപ്പാടി ചെക്ക് പോസ്റ്റ് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ  സന്ദർശിച്ചു. ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.
മൂന്ന് ഉദ്യോഗസ്ഥർ വീതമുള്ള 17 സ്റ്റാറ്റിക് സർവലെൻസ് ടീം വിവിധ ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മൂന്ന് ഫ്ലൈയിങ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി. എല്ലാ മണ്ഡലങ്ങളിലും ഓരോ വീഡിയോ സർവലെൻസ് ടീം പ്രവർത്തിക്കുന്നു. പൊതുജനങ്ങൾ പണമിടപാടുകൾ നടത്തുന്നതിന്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചുള്ള രേഖകൾ കൈവശമുണ്ടാകണമെന്ന് ചെലവ് നിരീക്ഷണം നോഡൽ ഓഫീസർ അറിയിച്ചു.
Reactions

Post a Comment

0 Comments