Ticker

6/recent/ticker-posts

യുവതിയെയും ഏഴ് വയസുള്ള മകനെയും കാണാതായി

കാഞ്ഞങ്ങാട് :യുവതിയെയും ഏഴ് വയസുള്ള മകനെയും കാണാതായതായി പരാതി.
 മകനൊപ്പം സ്വന്തം വീട്ടിൽ നിന്നും ഭർത്താവിൻ്റെ വീട്ടിലേക്ക് പോയ യുവതിയെയാണ് കാണാതായത്. തെക്കിൽ മൈലാട്ടി രാജീവ് കോളനിയിലെ നസീമ 35 മകൻ ഫർഹാൻ എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ ഭർത്താവിൻ്റെ ഹുൺസൂരുള്ള വീട്ടിലേക്ക് യാത്ര പുറപ്പെട്ട ശേഷം കാണാതാവുകയായിരുന്നു. ഭർത്താവിൻ്റെ വീട്ടിലോ സ്വന്തം വീട്ടിലോ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ മാതാവ് നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments