കാഞ്ഞങ്ങാട് :സ്കൂട്ടറിൽ കയറി പോയയുവാവിനെയും
അഞ്ച് വയസുള്ള മകനെയും കാണാതായി. ഭർത്താവിനെയും മകനെയും ഇന്നലെ രാവിലെ 9 മുതൽ കാൺമാനില്ലെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ ആയിറ്റിയിലെ സുകേഷ് 38, മകൻ ശ്രേയാൻ സുകേഷിനെയുമാണ് കാണാതായത്. കക്ക വിൽപ്പനക്കെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്നും സ്ക്കൂട്ടറിൽ പോയതാണെന്ന് ഭാര്യ ടി.തുഷാര 33 നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു. രാത്രി വൈകിയും തിരിച്ച് വരാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments