Ticker

6/recent/ticker-posts

പൊലീസ് ഉണർന്നു, നഷ്ടപ്പെട്ട റോഷ്ണയുടെ ഒന്നര പവൻ സ്വർണ ബ്രേസ് ലെറ്റ് മണിക്കൂറിനുള്ളിൽ കണ്ടെടുത്തു, എല്ലാം ഒപ്പിയെടുത്ത് സി.സി.ടി.വി ക്യാമറയും

നീലേശ്വരം : നഷ്ടപ്പെട്ട ഒന്നര പവന്റെ ബ്രേസ്‌ലെറ്റ് നീലേശ്വരം പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ പരാതി കിട്ടി ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി പരാതിക്കാരിക്ക് തിരികെ നൽകി. നീലേശ്വരം ജനമൈത്രി പൊലീസി
ൻ്റെ മാതൃകയായും സമഗ്രവുമായ ഇടപെടലിലൂടെയാണ് ലക്ഷങ്ങൾ വില വരുന്ന ആഭരണം തിരികെ ലഭിച്ചത്.
ഇന്നലെ വൈകുന്നേരം 4 മണിക്ക് നീലേശ്വരം ബസ്സ്റ്റാൻ്റ്ന് സമീപത്തെ ഒരു ബേക്കറിയിൽ സാധനം വാങ്ങുന്നതിനിടയിൽ അങ്കക്കളരിയിലെ സനലിന്റെ ഭാര്യ പി. വി. റോഷ്ണയുടെ ബ്രേസ്‌ലേറ്റാണ് നഷ്ടപ്പെട്ടത്.തുടർന്ന് തിരിച്ചു കിട്ടാത്തതിനാൽ ഇന്ന് രാവിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു .പരാതി ലഭിച്ച ഉടൻ സബ് ഇൻസ്പെക്ടർ കെ. വി. രതീശൻ്റെ   നേതൃത്വത്തിൽ പി ആർ ഒ  പ്രകാശൻ  ,പൊലീസ് ഉദ്യോഗസ്ഥരായ
രാജീവൻ വടക്കെരത്തു ,
ദിലീഷ് കുമാർ പള്ളിക്കൈ , ഇ ബിജു,വി. വി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ സാധനം കണ്ടെത്തി സ്റ്റേഷനിൽ വച്ച് ഉടമക്ക് തിരിച്ച് നൽകുകയായിരുന്നു. നഷ്ടപെട്ട സ്ഥലത്തെ സി.സി.ടി വി ക്യാമറ പരിശോധിച്ചപ്പോൾ വീണ് കിടന്ന ആഭരണം ഒരു സ്ത്രീ പെറുക്കി എടുക്കുന്നത് കണ്ടെങ്കിലും ആളെ മനസിലായില്ല. സ്ത്രീയുടെ കൈവശം ഒരു ഇലക്ട്രോണിക് സാധനമുള്ളതായി ക്യാമറയിൽ കാണുകയുണ്ടായി. തുടർന്ന് പൊലീസ് നീലേശ്വരത്തെ ഇലക്ട്രിക്
കടയിൽ പ്രസ്തുത സാധനം വാങ്ങിയവരെ കുറിച്ച് വിവരം ശേഖരിക്കുകയും ആളെ തിരിച്ചറിയുകയുമായിരുന്നു. പിന്നാലെ പൊലീസ് സ്ത്രീയുടെ വീട്ടിലെത്തി. കളഞ്ഞു കിട്ടിയത് മുക്ക് പണ്ടമാണെന്ന് കരുതിയാണ് ഉടമയെ അന്വേഷിച്ച് കണ്ടെത്തുകയോ പൊലീസിൽ ഏൽപ്പിക്കുകയോ ചെയ്യാത്തതിന് കാരണമെന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്.
Reactions

Post a Comment

0 Comments