Ticker

6/recent/ticker-posts

ഗ്യാസ് സിലിണ്ടറിനെ ശവമഞ്ചത്തിൽ കിടത്തി ഡി.വൈ.എഫ്.ഐ മാർച്ച്, പൊലീസുമായി ഉന്തും തള്ളും

കാഞ്ഞങ്ങാട് : ഗ്യാസ് സിലിണ്ടറിനെ ശവമഞ്ചത്തിലേറ്റി മുഖ്യ തപാൽ ഓഫീസിലേക്ക് ഡി.വെെ.എഫ് ഐ മാർച്ച് നടത്തി. യുദ്ധത്തിനെതിരെയും ഇത് മൂലമുണ്ടായ ഗ്യാസ് സിലിണ്ടർ ക്ഷാമത്തിനെതിരെയും ഡി.വൈ എഫ് ഐ കാഞ്ഞങ്ങാട്ട് നടത്തിയ മാർച്ച് ശ്രദ്ധേയമായി. വർദ്ധിപ്പിച്ച പാചക വാതക വില കുറക്കുക മോദിയുടെ യു എസ് വിധേയ ത്വം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. നിരവധി യുവാക്കൾ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും മാർച്ച് ആരംഭിച്ചു പോസ്റ്റ് ഓഫീസിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളുമായി. പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് പോസ്റ്റ് ഓഫീസിനകത്ത് കയറി. ഇവരെ പിന്നീട് പൊലീസ് നീക്കി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. വി. ഗിനേഷ് അധ്യക്ഷനായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ബിപിൻ രാജ് പായം ബാലസംഘം സംസ്ഥാന പ്രസിഡൻ്റ് പ്രവിഷ പ്രമോദ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു. 

Reactions

Post a Comment

0 Comments