കാഞ്ഞങ്ങാട് : ഇസ്രായേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഇറാനെ എതിർത്ത് ഇറാനെ എതിർത്ത് അഭിപ്രായം പറഞ്ഞതിന് അധിക്ഷേപിക്കുകയും ഭീതിജനിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്.എക്സ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.അബുദാബി താമസിക്കുന്ന പെരിയ മുത്തനടുക്കം നവപ്രഭയിൽ എം. നവനീതിൻ്റെ 36 പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 23 മുതൽ ഈ മാസം 30 വരെയുള്ള ദിവസങ്ങളിൽ ഇറാനെ എതിർത്ത് കൊണ്ട് അഭിപ്രായം പങ്ക് വച്ചതിലുള്ള വിരോധത്തിൽ എക്സ് അക്കൗണ്ടിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഭീതിജനിപ്പിക്കുകയും ചെയ്തെന്ന പരാതിയിന്മേലാണ് കേസ്.
0 Comments