Ticker

6/recent/ticker-posts

വനിത സഹകരണ സംഘത്തിൻ്റെ ഗൃഹോപകരണ ഷോറൂം കത്തി നശിച്ചു

കാഞ്ഞങ്ങാട് : ഗൃഹോപകരണ ഷോറൂം കത്തി നശിച്ചു. ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.കള്ളാർ ടൗണിൽ പ്രവർത്തിക്കുന്ന കള്ളാർ വനിതാ സഹകരണ സംഘത്തിന്റെ ഗൃഹോപകരണ ഷോറൂമിനാണ് തീപിടിച്ചത്.  ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിച്ചതായാണ് പ്രാഥമിക നിഗമനം. ഷോറൂമിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ ഉൾപെടെ പൂർണമായും കത്തിനശിച്ചു. കടക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരും വ്യാപാരികളും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയും അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. കുറ്റിക്കോലിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തൊട്ടടുത്ത കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായത് വലിയ അപകടം ഒഴിവാക്കി.

Reactions

Post a Comment

0 Comments