Ticker

6/recent/ticker-posts

യുവ നടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

ലൈംഗിക പീഡന പരാതിയിൽ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. നിലവിൽ അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. തൊടുപുഴയിൽ വെച്ച് രഞ്ജിത്തിന്റെ കാർ തടഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്.പിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് അദ്ദേഹത്തെ കൊച്ചി പൊലീസിന് ഇന്ന് തന്നെ കൈമാറുമെന്നാണ് സൂചന.
ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത്  പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. രണ്ട് ദിവസം മുൻപ് വനിതാ പൊലീസ് സ്റ്റേഷനിൽ നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ്  നീക്കിയത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടപടി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
Reactions

Post a Comment

0 Comments