നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും വഴിയാത്രക്കാരിലേക്ക് പാഞ്ഞ് കയറി മൂന്ന് പേർക്ക് പരിക്കേറ്റു. സ്കൂട്ടറിന് മുകളിൽ ഇരിക്കുകയായിരുന്ന യുവാവിനും റോഡരികിൽ നിൽക്കുകയായിരുന്ന രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഹൊസങ്കടിമജിബൈൽജംഗ്ഷനിൽ ഇന്നലെ രാത്രി 9.30നാണ് അപകടം. ഹോണ്ട ആക്ടിവസ്കൂട്ടറിൽ ഇരിക്കുകയായിരുന്ന മജിബൈൽ സ്വദേശികളായ ദയാനന്ദൻ 37, റോഡരികിൽ നിന്ന സുധാകര 51, പൈവളികയിലെ ബി. ഷഹാദ് 40 എന്നിവർക്കാണ് പരിക്കേറ്റത്. മിയാ പദവ് ഭാഗത്തേക്ക് ഓടിച്ചു വന്ന സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments