Ticker

6/recent/ticker-posts

എം.എൽ.എക്ക് എതിരെ പാട്ടുണ്ടാക്കി മൂന്ന് പേർക്കെതിരെ കേസ്

പയ്യന്നൂർ :എം.എൽ.എക്ക് എതിരെ പാട്ടുണ്ടാക്കി പ്രചരിപ്പച്ചുവെന്ന പരാതിയിൽ മൂന്ന് 
പേർക്കെതിരെ കേസെടുത്ത് പൊലീസ്. അപകീർത്തിയുണ്ടാക്കും വിധം പാട്ടുണ്ടാക്കി പ്രചരിപ്പിച്ചതിനാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. പയ്യന്നൂർ എം.എൽ എ ടി. ഐ മധുസൂദനനെതിരെ പാട്ട് പ്രചരിപ്പിച്ചതിന് ഹേമാനന്ത്, അജയൻ, പി.സി. രമേശൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പയ്യന്നൂർ കേന്ദ്രീകരിച്ചുള്ള പെരുമ്പെയൻസ്എന്ന വാട്സാപ്പ് ഗ്രൂപിലും മറ്റും എം.എൽ.എയെ കുറിച്ച് അപകീർത്തിയുണ്ടാക്കുന്ന പാട്ട് പ്രചരിപ്പിച്ച് കലഹത്തിന് ശ്രമിച്ചെന്നാണ് കേസ്. 23 ന് രാത്രി 9 മണിക്കാണ് സംഭവം. പി എ .സന്തോഷിന്റെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments