കാഞ്ഞങ്ങാട് : ബാങ്ക് ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
സി പി എം പുലയനടുക്കം ബ്രാഞ്ച് സെക്രട്ടറിയും കരിന്തളം സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനുമായ കോളം കുളത്തെ അറയ്ക്കൽ എ.ഡി. പ്രസാദ് 55 ആണ് നിര്യാതനായത്. കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംസ്ക്കാരം ഇന്ന് വൈകിട്ട് 6 ന് വീട്ടുവളപ്പിൽ. പൊതു ദർശനത്തിന് ശേഷം 5 മണിക്ക് വീട്ടിലെത്തിക്കും.
ചുമട്ട്തൊഴിലാളി യൂണിയൻ സി ഐ ടി യു കോളംകുളം യൂണിറ്റ് സെക്രട്ടറിയുമാണ്. പരേതനായ അറയ്ക്കൽ കെ.എ. ദാമോദരന്റെയും കെ.കെ.കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: അനിതപ്രസാദ്. സി പി എം പുലയനടുക്കം ബ്രാഞ്ചംഗം. മക്കൾ: ഗോപികപ്രസാദ് അധ്യാപിക സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എടത്തോട് ,. കൃഷ്ണപ്രസാദ് ഗൾഫ് , സഹോദരങ്ങൾ :അമ്പിക പെരുമ്പാവൂർ, സതി ആടകം.
0 Comments