കാഞ്ഞങ്ങാട് :എൽ.ഡി.എഫിൻ്റെ കൂറ്റൻ പ്രചരണ ബോർഡ് നശിപ്പിച്ചു. മറ്റൊരിടത്ത് യു.ഡി.എഫിൻ്റെ ബോർഡും നശിപ്പിച്ച നിലയിൽ കാണപെട്ടു. യു.ഡി.എഫ് ബോർഡ് നശിപ്പിച്ചതിൽ പൊലീസ് കേസെടുത്തു.
ഉദുമ മണ്ഡലത്തിലെ മയിലാട്ടിയിൽ ദേശീയ പാതയ്ക്കരികിൽ സ്ഥാപിച്ച എൽഡി എഫ് പ്രചാരണ ബോർഡ് ആണ് വീണ്ടും നശിപ്പിച്ചത്. കഴിഞ്ഞയാഴ്ചയും നശിപ്പിച്ചിരുന്നു. മാർച്ച് 25 ന് വീണ്ടും സ്ഥാപിച്ച ബോർഡ് ഇന്ന് വെള്ളിയാഴ്ച രാവിലേക്ക് നശിപ്പിച്ച നിലയിൽ കാണുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖം വെട്ടിമാറ്റിയ നിലയിലാണ്.
തൃക്കരിപ്പൂർ അസംബ്ലിയു.ഡി.എഫ് കമ്മിറ്റി മെട്ടമ്മലിൽ സ്ഥാപിച്ച പ്രചരണ ബോർഡും നശിപ്പിച്ചു. പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു. പ്രചരണ ബോർഡുകൾ പല ഭാഗത്തും നശിപ്പിക്കുന്നത് വ്യാപകമായി.
0 Comments