Ticker

6/recent/ticker-posts

പാലത്തിന് മുകളിൽ കാറിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : മീൻ പിടിക്കാനെത്തിയ യുവാവ്പാലത്തിന് മുകളിൽ
കാറിടിച്ച്  മരിച്ചു. കാസർകോട് ആശുപത്രിയിൽ ഉടൻ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 10 മണിയോടെ കയ്യൂർ - ചായ്യോത്ത് റോഡിൽ കയ്യൂർ അരയാക്കടവ് പാലത്തിന് മുകളിലാണ് അപകടം. ഭീമനടി പങ്കയം പാട്ടില്ലത്ത് കീഴാമല എറമുള്ളയുടെ മകൻ കെ.പി. മുഹമ്മദ് സാദാത്ത് 41ആണ് മരിച്ചത്. കാറിടിച്ചതിൽ ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. കാർ ഡ്രൈവറുടെ പേരിൽ ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments