Ticker

6/recent/ticker-posts

പി.വി.രത്നാവതിക്ക് നോമ്പ് മുറിക്കാൻ നഗരസഭ ചെയർമാൻ വി.വി.രമേശൻ നാരങ്ങാ വെള്ളം നൽകി, സാഹോദര്യം വിളിച്ചോതി കുടുംബശ്രീ ഇഫ്താർ

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് -2, മാനവ സ്നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം പകർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന പലഹാരങ്ങൾ പരസ്പരം കൈമാറിയായിരുന്നു ഇഫ്താർ സംഗമം. ഇഫ്താർ സംഗമത്തിന്
 നേതൃത്വം നൽകിയ
 സിഡിഎസ് -2 ചെയർപേഴ്സൺ പി.വി. രത്നാവതി നോമ്പ് എടുത്തായിരുന്നു ഇഫ്താർ സംഗമത്തിനെത്തിയത്. പലരും നോമ്പ് നോറ്റായിരുന്നു സംഗമത്തിനെത്തിയത്.
 രത്നാവതിക്ക്
വ്രതം മുറിക്കാനുള്ള ശീതളപാനീയം നൽകി നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഫൗസിയ ഷെരീഫ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. വിജയൻ, കൗൺസിലർ കെ. രുക്മണി, സിഡിഎസ് ഒന്ന് ചെയർപേഴ്സൺ എം. പുഷ്പലത, കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ.വി. ദിവാകരൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, ജീവനക്കാർ, കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. പി.വി. രത്നാവതി സ്വാഗതവും സി.ഡി.എസ്
വൈസ് ചെയർപേഴ്സൺ കെ. പ്രഭ നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments