Ticker

6/recent/ticker-posts

രണ്ടാഴ്ച മുൻപ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :രണ്ടാഴ്ച മുൻപ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള പ്ലാവിൽ ഇന്ന് രാവിലെ 6.30 മണിയോടെ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പനയാൽ മൈലാട്ടി കൂട്ടുപ്പുന്ന കുഞ്ഞിരാമൻ്റെ മകൻ വി.എം. സുരാജ് 32 ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. പ്രവാസി യുവാവ് ജീവനൊടുക്കാനുണ്ടായ കാരണം നാട്ടുകാർക്ക് അറിവായിട്ടില്ല. ബേക്കൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments