Ticker

6/recent/ticker-posts

ലോക വനിതാ ദിനം: സർവിക്കൽ ക്യാൻസർ ബോധവത്കരണ ക്ലാസും പാപ്പ് സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

കാസർകോട് : മാർച്ച്‌ 8 ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർകോട്,ഒബ്‌സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി കാസർകോടും സംയുക്തമായി പി.ഡബ്ളിയു. ഡി
വകുപ്പിലെ വനിതാ ജീവനക്കാർക്കായി പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.സ്ക്രീൻ ടുഡേ, സ്മൈൽ ടുമാറോ
എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടിയിൽ സർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും നടന്നു.
ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ  ഡോ. ദീപ മാധവൻ ക്ലാസ് കൈകാര്യം ചെയ്തു. സർവിക്കൽ ക്യാൻസറിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, നേരത്തെ പരിശോധനയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദമായി അവബോധം നൽകി.
സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നായ സർവിക്കൽ ക്യാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് മാറ്റാൻ കഴിയുന്ന രോഗമാണെന്നും അതിനാൽ സ്ത്രീകൾക്ക് സ്ഥിരമായി സ്ക്രീനിംഗ് പരിശോധനകൾ നടത്തുന്നത് അത്യാവശ്യമാണ് എന്നും ഡോക്ടർ പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്ത വനിതാ ജീവനക്കാർക്ക് പരിശോധനയും നടത്തി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികളും സ്ക്രീനിംഗ് ക്യാമ്പുകളും തുടർന്നും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Reactions

Post a Comment

0 Comments