കാസർകോട്:കാറിൽ കടത്തിയ 17 226 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കാറും പുകയില ഉൽപ്പന്നങ്ങളും യുവാവിനെയും കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിറിയ പാലത്തിന് സമിപത്ത് നിന്നും ഇന്ന് വൈകീട്ട് 6.30 മണിയോടെയാണ് പിടികൂടിയത്. ചെട്ടും കുഴി സി.എ അപ്പാർട്ടുമെൻ്റിലെ മുഹമ്മദ് ഷഫീർ 27 ആണ് പിടിയിലായത്. വാഹന പരിശോധനയിൽ പ്രതി കുടുങ്ങുകയായിരുന്നു. പ്രതിക്കെതിരെ കേസെടുത്തു.
0 Comments