Ticker

6/recent/ticker-posts

ചൂടിന് ആശ്വാസമായി വേനൽ മഴയെത്തി

കാഞ്ഞങ്ങാട് :ചൂടിന് ആശ്വാസമായി വേനൽ മഴയെത്തി. ഇന്ന് രാത്രി മലയോരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയെത്തി. ദിവസമായി ചുട്ട് പൊള്ളുന്ന ചൂടിന് പിന്നാലെയാണ് മഴയെത്തിയത്. വെള്ളരിക്കുണ്ട് താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. പല ഭാഗത്തും ശക്തമായ മഴ ലഭിച്ചു. മറ്റ് ചില പ്രദേശങ്ങളിൽ ഇടത്തരം മഴയായിരുന്നു. രാത്രി 9 മണി 10.15 മണിക്കും ഇടയിലായിരുന്നു മഴ. ഇടിമിന്നലോട് കൂടിയായിരുന്നു അപ്രതീക്ഷിതമഴ. കാഞ്ഞങ്ങാടിൻ്റെ വിവിധ ഭാഗങ്ങളിലും ചിത്താരി ഭാഗത്തും മഴ ലഭിച്ചു. മഴ പെയ്ത സമയം
വൈദ്യുതി ബന്ധം മണിക്കൂറുകളായി താറുമാറായി.
Reactions

Post a Comment

0 Comments