കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിൽ മൂന്നംഗ സംഘം ഏറ്റ് മുട്ടി. ചോരയൊഴുകി. ഇന്ന് ഉച്ചക്ക് ബസ് സ്റ്റാൻഡിന് മുന്നിലാണ് സംഭവം. കാഞ്ഞങ്ങാട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവും യുവാവിനെ തേടിയെത്തിയ മലപ്പുറം, വടകര സ്വദേശികളുമാണ് ഏറ്റ് മുട്ടിയത്. കാഞ്ഞങ്ങാട് സ്വദേശിയെ മറ്റ് രണ്ട് പേർ വളഞ്ഞിട്ട് ആക്രമിച്ചു. മൂക്ക് പൊട്ടി ചോരയൊലിച്ചു. യുവാവിൻ്റെ തിരിച്ചുള്ള ആക്രമണത്തിൽ വടകര സ്വദേശിയുടെ തല പൊട്ടി. അടി ഏറെ നേരം നീണ്ടു. ഒടുവിൽ മറ്റ് യാത്രക്കാർ ഇടപെട്ടു. ഹോസ്ദുർഗ് പൊലീസ് എത്തി മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശി ചില ആൽബത്തിൽ അഭിനയിച്ചിരുന്നു. മറ്റ് രണ്ട് പേരും ആൽബത്തിൽ അഭിനയിച്ച വരാണ്. വടകര ആൽബം പ്രവർത്തകനെ തിരെ കാഞ്ഞങ്ങാട് സ്വദേശി സോഷ്യൽ മീഡയയിൽ അപവാദം പറഞ്ഞത് ചോദിക്കാനെത്തിയായിരുന്നു അടി.
0 Comments