കാഞ്ഞങ്ങാട് :മഡിയനിൽ നട്ടു വളർത്തി വന്ന കഞ്ചാവ് ചെടി പിടികൂടി എക്സൈസ്. ഇന്ന് വൈകുന്നേരം ഹോസ്ദുർഗ് എക്സൈസ് സംഘമാണ് മഡിയൻ ജംഗ്ഷനടുത്ത് വളർന്ന് പന്തലിച്ച കഞ്ചാവ് ചെടികണ്ടെത്തിയത്. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തി നോട് ചേർന്ന് ഒഴിഞ്ഞസ്ഥലത്താണ് ചെടികണ്ടെത്തിയത്. 160 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. ഹോസ്ദുർഗ് എക്സൈസ് ഇൻസ്‌പെക്ടർ കെ. ദിനേശൻ പ്രിവന്റ്റീവ് ഓഫീസർ നിധീഷ് വൈക്കത്ത്, പ്രിവന്റ്റീവ് ഓഫീസർ നിഷാദ് , സിവിൽ എക്സൈസ് ഓഫീസർ അരുൺ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുധീർ കുമാർ എന്നിവർ ചേർന്നാണ് കഞ്ചാവ് ചെടികണ്ടെത്തിയത്. പ്രതിയെ കണ്ടെത്താനായിട്ടില്ല.
0 Comments