Ticker

6/recent/ticker-posts

കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പൊലീസിൽ നേരിട്ടെത്തി കീഴടങ്ങി

കാഞ്ഞങ്ങാട് :ഹോസ്ദുർഗ് കടപ്പുറം  കൊലപാതക ശ്രമ കേസിലെ പ്രതി പൊലീസിൽ നേരിട്ട് ഹാജരായി കീഴടങ്ങി. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് പൊലീസ് ആണ് പ്രതിയെ അറസ്ററ് ചെയ്തത്. ഹോസ്ദുർഗ്
 കടപ്പുറത്തെ കാജൂർ ഹൗസിൽ ഇസ്മയിലിന് 50 കുത്തേറ്റ സംഭവത്തിൽ പ്രതി നാസർ 55 ആണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം നേരെ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
ഇന്ന് പുലർച്ചെ 5.30 ഹോസ്ദുർഗ് കടപ്പുറം ജുമാ മസ്ജിദിന് സമീപത്തുള്ള ഫ്ലോർ മില്ലിന് സമീപത്തു വച്ച് തടഞ്ഞു നിർത്തി കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തി കൊണ്ട് കഴുത്തിന് പിന്നിൽ കുത്തി എന്നാണ് കേസ്. പ്രതിയെ ഇന്ന് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments