Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് മഡിയനിൽ വഴിയാത്രക്കാരനെ ഇടിച്ച ബൈക്ക് മറിഞ്ഞു, രണ്ട് പേർ മരിച്ചു, ഒരു യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട് : ഇന്ന് പുലർച്ചെ 2.45 ന് കെ.എസ്.ടി.പി റോഡ്
 മഡിയനിൽ വഴിയാത്രക്കാരനെ ഇടിച്ച  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്
രണ്ട് പേർ തത്ക്ഷണം മരിച്ചു.
ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ റഹീമിൻ്റെ മകൻ നാഫിഹ് 17, മഡിയൻ വാണിയംപാറയിലെ മുഹമ്മദിൻ്റെ മകൻ മജീദ് 55 എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്ക് പറ്റിയ മീനാപ്പീസിലെ ഹാഷിമിൻ്റെ മകൻ അമൻ ഹാഷിമി 17 കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ച നാഫിഹും പരിക്കേറ്റ ഹാഷിമിയും ഇരുചക്ര വാഹന യാത്രക്കാരായിരുന്നു. മഡിയൻ ജംഗ്ഷനിലാണ് അപകടം. മൂന്ന് പേരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും രണ്ട് പേർ മരിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments