കാഞ്ഞങ്ങാട് : ബാർബർ ഷോപ്പിൽ നിന്നും മുടിമുറിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോട്ടോർബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരം കീക്കാൻ പൊടിപ്പാളളത്താണ് അപകടം. പള്ളിക്കര
പാക്കം ആലക്കോടിലെ മാളിയങ്കൽ സജീവൻ്റെ മകൻ സുജിത്ത് 22ആണ് മരിച്ചത്. വൈകീട്ട് 3.30 മണിയോടെയായിരുന്നു. ആശുപത്രിയിലെത്തിച്ച യുവാവ് രാത്രി 8.40 മണിയോടെയാണ് മരിച്ചത്. മുക്കോട് നിന്നും മുടിമുറിച്ച് മടങ്ങവെ യാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു.