Ticker

6/recent/ticker-posts

കടക്ക് തീ വെച്ചു മെഷീനറികളും മരങ്ങളും കത്തി നശിച്ചു

കാഞ്ഞങ്ങാട് :കടക്ക് തീ വെച്ചു. സ്ഥാപനത്തിലെ മെഷീനറികളും മരങ്ങളും മറ്റ് സാധനങ്ങളും
കത്തി നശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പനയാൽ ചന്ദ്രപുരത്താണ് സംഭവം. ചന്ദ്രഗിരി ചെമ്പിരിക്കയിലെ സി.എ.അബ്ദുൾ അസീസ് വാടകക്കെടുത്ത് നടത്തുന്ന കട മുറികളിൽ ഒന്നിനാണ് തീയിട്ടത്. രാത്രി 10.30 നും 1.15 മണിക്കും ഇടയിലാണ് തീയിട്ടത്. മരം ഡിസൈൻ ചെയ്യുന്ന മെഷീനറിവും മരങ്ങളും കത്തിനശിച്ചതിൽ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. സാമൂഹ്യദ്രോഹികൾ തീവച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments