Ticker

6/recent/ticker-posts

കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

നീലേശ്വരം : കാണാതായ വയോധികയെ
പുഴയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12 മണി മുതൽ കാണാതായ വയോധികയെയാണ് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
 മുക്കട പരപ്പച്ചാലിലെ ചരലിൽ സി. ഉണ്ടച്ചിയെ 85 യാണ് വീടിനു സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  വീടിനു സമീപത്തെ പുഴയിൽ ഒഴുക്കിൽ പെട്ടു എന്ന സംശയത്തെ തുടർന്ന് നാട്ടുകാരും ചിറ്റാരിക്കാൽ പൊലീസിൻ്റെയും കാഞ്ഞങ്ങാട് നിന്നും വന്ന ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ ഉച്ചക്ക് 2 .30 ഓടെ വീടിനു സമീപം പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.ഭർത്താവ് പരേതനായ ടി.വി. അമ്പു .മക്കൾ: വിശ്വംഭരൻ, രവീന്ദ്രൻ (ഡ്രൈവർ) കുഞ്ഞികൃഷ്ണൻ.
മരുമക്കൾ:സുമിത്ര സുജാത, ശാലിനി.
സഹോദരങ്ങൾ:നാരായണി ,ജാനകി  പരേതരായ കണ്ണൻ, കാരിക്കുട്ടി ,അമ്പൂഞ്ഞി, രാഘവൻ, വെള്ളച്ചി .
ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം  ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സംസ്കാരം നാളെ 13 ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
Reactions

Post a Comment

0 Comments