Ticker

6/recent/ticker-posts

സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി ഒറ്റ നമ്പർ ചൂതാട്ടം യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി ഒറ്റ നമ്പർ ചൂതാട്ടം നടത്തി വന്ന യുവാവ് അറസ്റ്റിൽ.  ഗൂഗിൾ പേ അക്കൗണ്ട്
 വഴി പണമിടപാട് നടന്നതായി കണ്ടെത്തിയ പാെലീസ് പ്രതിയുടെ പോക്കറ്റിൽ നിന്നും 8.500 രൂപ പിടികൂടി. പാണത്തൂർ കരിക്കെ ചേറ്റുകയം കെ.പ്രസന്നകുമാർ 45 ആണ് അറസ്റ്റിലായത്. പാണത്തൂർ കുരിശ് പള്ളിക്ക് സമീപം റോഡരികിലെ മരത്തണലിൽ വച്ച് ഇന്ന് ഉച്ചയോടെ 
രാജപുരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്ന്, രണ്ട് നമ്പറുകൾ ഉപയോഗിച്ചായിരുന്നു ചൂതാട്ടം.ഫോണും കസ്റ്റഡിയിലെടുത്തു. എസ്. ഐ കെ.സിദ്ദീഖിൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Reactions

Post a Comment

0 Comments