കാഞ്ഞങ്ങാട് : മയക്ക് മരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പക്കൽ നിന്നും 6.61 ഗ്രാം എം.ഡി എം എ ഹോസ്ദുർഗ് പൊലീസ് പിടിച്ചെടുത്തു. അജാനൂർ ഇട്ടമ്മലിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ജമാൽ 38 ആണ് അറസ്റ്റിലായത്. ഇന്നലെ രാതി 11മണിക്ക് മീനാപ്പീസ് ജംഗ്ഷനിൽ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്തു വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്. ഐ എ . ആർ. ശാർങ്ങധരൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജു, ഡ്രൈവർ രാജേഷും ഒപ്പമുണ്ടായിരുന്നു.
0 Comments