കാസർകോട്:തദ്ദേശ തിരഞ്ഞടുപ്പ് വോട്ടെണ്ണലിനിടെ പടക്കം പൊട്ടിച്ച കേസിലെ നാല് പേരെ മുൻകരുതൽ എന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടത്താൻ കൂട്ടം കൂടി നിൽക്കുകയാണെന്ന കാര്യത്തിനാണ് ഇന്ന് വൈകുന്നേരം 3 മണിയോടെ നാല് പേരെയും വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉളിയത്തടുക്കയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഹിദായത്ത് നഗറിൽ തദ്ദേശവോട്ടെണ്ണൽ ദിവസം പടക്കം പൊട്ടിച്ച് സംഘർഷം സൃഷ്ടിച്ച കേസിലെ പ്രതികളാണ്.
0 Comments