Ticker

6/recent/ticker-posts

നഗരമധ്യത്തിൽ നിർമ്മാണത്തിലുള്ള കെട്ടിടത്തിൻ്റെ അണ്ടർ ഗ്രൗണ്ടിൽ ലിഫ്റ്റിനുണ്ടാക്കിയ കുഴിയിൽ യുവാവിൻ്റെ മൃതദേഹം

കാസർകോട്:നഗരമധ്യത്തിൽ നിർമ്മാണത്തിലുള്ള കെട്ടിടത്തിൻ്റെ അണ്ടർ ഗ്രൗണ്ടിൽ ലിഫ്റ്റിനുവേണ്ടിയുണ്ടാക്കിയ കുഴിയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. നുള്ളിപ്പാടിയിൽ നിർമ്മാണത്തിലുള്ള ബഹുനില കെട്ടിടത്തിൻ്റെ അണ്ടർ ഗ്രൗണ്ടിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനു വേണ്ടി എടുത്ത കുഴിയിലാണ് രാത്രി 10.15 മണിയോടെ മൃതദേഹം കണ്ടെത്തിയത്. 25 നും 30 നും ഇടയിൽ പ്രായം വരുന്ന യുവാവിൻ്റെ താണ് മൃതദേഹം. തളങ്കര കുന്നിൻ കെ. എ. അബ്ദുൾ റഹ്മാൻ്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇദ്ദേഹത്തിൻ്റെ മകൻ കെ. ആർ. ഇസ്മയിൽ ഷാസ്ളീമിൻ്റെ 19പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക ഘട്ടത്തിൽ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് രാത്രിയിൽ തന്നെ സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments