പിതാവിൻ്റെ കൈ തിരിച്ചൊടിച്ച് ഷോൾഡറിന് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ പൊലീസ്
കേസെടുത്തു. പന്നി ഫാം പരിശോധനക്കെത്തിയപ്പോഴാണ് സംഭവം. ചെറുപുഴ പൊലീസ് പരിധിയിൽ കോഴിച്ചാൽ പട്ടത്തുവയലിലെ സാബു കുര്യാക്കോസിൻ്റെ പരാതിയിലാണ് ചെറു പുഴ പൊലീസ് കേസെടുത്തത്. കൂടുതൽ ആളുകൾ പന്നി ഫാമിൽ പരിശോധക്ക് പന്നി ഫാമിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ മകൻ സാബു 30 വിനെ പിടിച്ചു തള്ളാൻ ശ്രമിച്ചെന്നും തന്നെ കയ്യേറ്റം ചെയ്തെന്നാണ് കുര്യാക്കോസിൻ്റെ പരാതി. എന്നാൽ കേസിൽ പ്രതിസ്ഥാനത്ത് ആരുടെയും പേര് പൊലീസ് ചേർത്തിട്ടില്ല.
0 Comments