Ticker

6/recent/ticker-posts

പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി, എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പയ്യന്നൂർ : പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി. 41. 140 ഗ്രാം
എം.ഡി.എം.എയും 241.21 ഗ്രാം
 ഹാഷിഷ് ഓയിലുമായി യുവതി ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ. കണ്ടോത്ത് എസ്.എസ്.ടി ചെക്കിംഗ് പോയിൻ്റിനടുത്ത് നിന്നും ഇന്നലെ രാത്രി 10 മണിയോടെ പയ്യന്നൂർ എസ്.ഐ പി.വി. അനുശ്രീ, ഡാൻസാഫ് അംഗങ്ങളും കാറിന് കൈകാണിച്ചെങ്കിലും നിർത്തിയില്ല. കാറിനെ പിന്തുടർന്ന് കുഞ്ഞിമംഗലം എടാട്ട് നിന്നും പിടികൂടുകയായിരുന്നു. ചാലാടി ലെ നദീർ നൂറുദ്ദീൻ 42, എടക്കാടിലെ കെ.ഷാനിദ് 36, നദീറിൻ്റെ ഭാര്യ എസ്.എസ്.ഐന 33 എന്നിവരാണ് അറസ്റ്റിലായത്. മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് കൊണ്ട് പോവുകയായിരുന്നു മയക്ക് മരുന്ന്.
Reactions

Post a Comment

0 Comments