പൊലീസ് വാഹനത്തിൽ കാർ ഇടിച്ച് രക്ഷപ്പെട്ട നിരവധി കവർച്ചാ കേസുകളിലെ പ്രതി അറസ്റ്റിൽ
March 28, 2026
കാഞ്ഞങ്ങാട് :പൊലീസ് വാഹനത്തിൽ കാർ ഇടിച്ച് രക്ഷപ്പെട്ട നിരവധി കവർച്ചാ കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മംഗലാപുരം ബന്തറിൽ നിന്നും മംഗലാപുരം പൊലീസിൻ്റെ സഹായത്തോടെയാണ് ഒളിവിടത്തിൽ നിന്നും പ്രതിയെ ചീമേനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊതാവൂർ സ്വദേശി അഖിൽ 30 ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച ചീമേനി പൊലീസ് ജീപ്പിൻ്റ ടയറിൽ കാർ ഇടിച്ച് രക്ഷപെടുകയായിരുന്നു. അഖിലും മറ്റൊരാളും കാറിൽ കറങ്ങുന്നുവെന്ന വിവരത്തിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു കാർ , പൊലീസ് വാഹനത്തിൽ ഇടിപ്പിച്ചത്. കവർച്ച ഉൾപെടെ കണ്ണുർ , കാസർകോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രർ ചെയ്ത കേസിലെ പ്രതിയാണ്.
0 Comments