Ticker

6/recent/ticker-posts

ഹോസ്ദുർഗ് കടപ്പുറം സ്വദേശിയെ കൊലപ്പെടുത്താൽ ശ്രമം, കഴുത്തിന് പിന്നിൽ കുത്തേറ്റു

കാഞ്ഞങ്ങാട് :ഹോസ്ദുർഗ് കടപ്പുറം സ്വദേശിയെ കുത്തി കൊലപ്പെടുത്താൽ ശ്രമം. കത്തി കൊണ്ട്  കഴുത്തിന് പിന്നിൽ കുത്തേറ്റു. സംഭവവുമായി ബന്ധപെട്ട് ഒരാൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ഹോസ്ദുർഗ് കടപ്പുറത്തെ കാജൂർ ഹൗസിൽ ഇസ്മയിലിനാണ് 50 കുത്തേറ്റത്. ഇന്ന് പുലർച്ചെ 5.30 ഹോസ്ദുർഗ് കടപ്പുറം ജുമാ മസ്ജിദിന് സമീപത്തുള്ള ഫ്ലോർ മില്ലിന് സമീപത്തു വച്ച് തടഞ്ഞു നിർത്തി കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തി കൊണ്ട് കഴുത്തിന് പിന്നിൽ കുത്തി എന്നാണ് കേസ്. മുൻ വിരോധമാണ് കാരണം. സംഭവത്തിൽ ഹോസ്ദുർഗിലെ നാസറിനെതിരെയാണ് കേസ്. ഇസ്മയിലിൻ്റെ മകൻ അബ്ദുൾ ആസിഫിൻ്റെ 29 പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments