Ticker

6/recent/ticker-posts

നിർത്തിയിട്ട പിക്കപ്പ് വാനിൽ ബൈക്കിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു, അപകടം കുഞ്ഞിൻ്റെ പേരിടൽ ചടങ്ങ് കഴിഞ്ഞ് മഴങ്ങവെ

കാസർകോട്:നിർത്തിയിട്ട പിക്കപ്പ് വാനിൽ ബൈക്കിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. അപകടം സ്വന്തം കുഞ്ഞിൻ്റെ പേരിടൽ ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ നിന്നും മദ്രസയിലേക്ക് മടങ്ങവെ. കാസർകോട് പാണലം മദ്രസയിലെ അധ്യാപകൻ തലപ്പാടി കൊമ്പരങ്ങാല കെ.സി റോഡിലെ മഹമ്മദ് ഇല്യാസിൻ്റെ മകൻ മൊഹ് യുദ്ദീൻ സിനാൻ 28 ആണ് മരിച്ചത്. ഇന്ന് രാവിലെ കുമ്പള ബന്തിയോട് ദേശീയ പാതയിലാണ് അപകടം. പാണലം മദ്രസയിൽ താമസിച്ച് ജോലി ചെയ്ത് വന്നിരുന്ന സിനാൻ സ്വന്തംകുഞ്ഞിൻ്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ വീട്ടിലേക്ക് പോയതായിരുന്നു. ഇന്ന് രാവിലെ പാണലത്തേക്ക്  മടങ്ങവെ യാണ് അപകടം.സിനാൻ്റെ മരണം നാടിനെ കണ്ണീരിലാക്കി. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments