കാഞ്ഞങ്ങാട് : തീ പാറും പ്രചരണത്തിനിടെ സ്ഥാനാർത്ഥികൾ പരസ്പരം കണ്ട് മുട്ടി. വെള്ളിക്കോത്ത് ടൗണിലാണ് കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇടത്, വലത് സ്ഥാനാർത്ഥികൾ കണ്ട് മുട്ടിയത്. വെള്ളിക്കോത്ത് ടൗണിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇടത് മുന്നണി സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ. വെള്ളിക്കോത്ത് വ്യാപാര സ്ഥാപനങ്ങളിൽ വോട്ടഭ്യർത്ഥിക്കാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളി എത്തിയത്. ഇരുവരും മുന്നണി നേതാക്കൾക്കൊപ്പം നീങ്ങവെയായി രുന്നു മുഖാമുഖം എത്തിയത്. മുഖ്യ എതിരാളികളെന്ന രാഷ്ട്രീയ വൈര്യം മറന്ന് ഇരുവരും ഹസ്തദാനം നടത്തി. കുശലാന്വേഷണങ്ങൾ പങ്കിട്ട് പ്രചരണ ചൂടിലേക്ക് നടന്നകന്നു. എൽ.ഡി.എഫ് നേതാക്കളായ എ. ദാമോദരൻ, അഡ്വ. രാജ് മോഹൻ, പൊക്ലൻ, വി.വി. രമേശൻ, യു.ഡി.എഫ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്, എ.വി. സുരേഷ് ഉൾപെടെ സ്ഥാനാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു.
0 Comments